മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

single-img
5 November 2020

മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സി എം രവീന്ദ്രനോട് നാളെ ചോദ്യം ചെയ്യലിന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നതാണ്.

സംസ്ഥാന ഐടി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇഡി ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ കസ്റ്റഡിയിലുള്ള എം ശിവശങ്കരനെ കൂടാതെ സി എം രവീന്ദ്രന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.