അർണബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി നിയമ വിരുദ്ധമെന്ന് കോടതി

single-img
5 November 2020

മുംബൈ പോലീസ് ആർക്കിടെക്ക് ആൻവി നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി വി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയേയും മറ്റു രണ്ട് പേരേയും അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ചീഫ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതി. അർണബിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളിയതിന് പിന്നാലെയാണ് കോടതിഇങ്ങിനെ പറഞ്ഞത്.

“പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ച എതിർപ്പുകളും പ്രോസിക്യൂഷൻ ഉന്നയിച്ച കാരണങ്ങളും കണക്കിലെടുത്തു. എന്നാല്‍ അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്ന് കാണുന്നു. മരണവുമായി ബന്ധപ്പെട്ട പ്രതിയുടെ പങ്ക് കോടതിയില്‍ വ്യക്തമാക്കണം” കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ പോലീസ് അർണബിന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസമയം പോലീസ് തന്നെയും കുടുംബത്തെയും മർദ്ദിച്ചതായും അർണബ് പറഞ്ഞിരുന്നു. 2018 മെയിലായിരുന്നു ആൻവയ് നായിക്കിനെ അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോയുടെ ഉള്‍ഭാഗം ഒരുക്കിയതിന്റെ പ്രതിഫലമായ 5.40 കോടി രൂപ അർണബ് ഗോസ്വാമി നൽകാത്തതിനാലാണ് താനും അമ്മയും ജീവിതം അവസാനിപ്പിക്കുന്നതെന്ന് നായിക്ക് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.