ഇ.ഡി ചോദ്യം ചെയ്യാനായി തൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടി; രമേശ് ചെന്നിത്തല

single-img
5 November 2020

എൻഫോഴ്‌സ്‌മെൻ ഡയറക്ടറേറ്റ് തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇഡിയുടെ ചോദ്യങ്ങൾക്കു ശിവശങ്കർ എഴുതി നൽകിയ മൊഴികളിൽ പല ഘട്ടത്തിലും രവീന്ദ്രന്റെ പേര് പരമർശിച്ചിട്ടുണ്ട്. രവീന്ദ്രൻ അറിയാതെ ശിവശങ്കർ ഒരു നടപടിയും സ്വീകരിക്കില്ലെന്ന മൊഴികളും ഇഡിക്കു തെളിവു സഹിതം ലഭിച്ചതിനെ തുടർന്നാണ് സി.എം. രവീന്ദ്രനോട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടെ അംഗീകരിക്കപ്പെടുകയാണ്. ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി തളളിപറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം ബലപ്പെടുകയാണെന്നും മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്നും ചെന്നിത്തല വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു