ഇഡി മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും മണിക്കൂറുകള്‍ നീണ്ട പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിലാക്കിയന്നും പുറത്തെത്തിയ ബിനീഷിന്റെ ഭാര്യാമാതാവ്

single-img
5 November 2020

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കുടുംബാംഗങ്ങള്‍ പുറത്തെത്തി. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണു പുറത്തെത്തി ബന്ധുക്കളെ കണ്ടത്. ഇഡി ഉദ്യോഗസ്ഥർ തികച്ചും മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും മണിക്കൂറുകള്‍ നീണ്ട പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിലാക്കിയെന്നു ഭാര്യാമാതാവ് പറഞ്ഞു.

തല പോയാലും ഇഡിയുടെ മഹസറില്‍ ഒപ്പിടില്ലെന്നാണ് ബിനീഷിന്റെ കുടുംബത്തിന്റെ നിലപാട്. ഒപ്പിടാന്‍ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. കാര്‍ഡ് അടക്കം കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്ന് ആരോപണം

കുഞ്ഞിനെ ബുദ്ധിമുട്ടിക്കുന്നു എന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ബിനീഷിന്റെ കുട്ടിയും അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

നേരത്തെ വീടിന് മുന്നിലെത്തിയ ബന്ധുക്കളെ പൊലീസ് വീട്ടില്‍ കടകക്കാൻ അനുവദിച്ചിരുന്നില്ല. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്‍റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.