ബിനീഷ് ആരുടയും ബോസും ഡോണുമല്ല തന്റെ കുട്ടികളുടെ അച്ഛൻ മാത്രം റെനീറ്റ; 26 മണിക്കൂറിന് ശേഷം ഇഡി മടങ്ങി

single-img
5 November 2020

റെയ്‌ഡിനിടെ ഒരു കാർഡ് കിട്ടിയെന്നും കാർഡിൽ‌ മുഹമ്മദ് അനൂപിന്റെ പേരുണ്ടായിരുന്നു. കാർഡ് ഇവിടെ നിന്നാണ് കിട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കാർഡ് കണ്ടിട്ടില്ലെന്നും ഇവിടെ ഇല്ലായിരുന്നെന്നും പറഞ്ഞു. തന്നെ അതിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു എന്നാൽ അത് ഉദ്യോഗസ്ഥർ ഇവിടെ മനഃപൂർവം കൊണ്ടിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് ഇറങ്ങാൻ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങുമെന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ കാർഡിൽ ഒപ്പിടണമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിയാലും സാരമില്ല. ഞാൻ ജയിലിൽ പോയാലും സാരമില്ല ഒപ്പി‌ടില്ലെന്ന് പറഞ്ഞു.

അത് ഇവിടെ നിന്ന് കിട്ടയതല്ലെന്നും, നിങ്ങൾ കൊണ്ടുവന്നതാണെന്ന് എഴുതിയിട്ട് ഒപ്പിടാമെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് അവിടത്തന്നെ നിൽക്കും. ശനിയാഴ്ച വരണം എന്നുണ്ടെങ്കിൽ ഒപ്പിടണം. ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോ എന്നും ചോദിച്ചു. ആരു പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാൽ കാർഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവൻ പോയാലും ഒപ്പിടില്ലെന്നും അവർ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ പുറത്തിറങ്ങില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫുമായിരുന്നു താഴെയും മുകളിലും ഉണ്ടായിരുന്നത്. ഇവിടെ നിന്ന് അവർക്ക് ഒരു സാധനവും കിട്ടിയിട്ടില്ല. ആകെ കിട്ടിയത് അമ്മയുടെ ഐഫോൺ മാത്രമാണ്. അത് എടുത്തുകൊണ്ടു പോയി. ബിനീഷ് ഒരു ബോസും അല്ല. ബിനീഷ് എന്റെ കുട്ടികളുടെ അച്ഛൻ മാത്രമാണ്. ഒരു സാധാരണ മനുഷ്യനാണ്. കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രമെയുള്ളൂ – അവർ പറഞ്ഞു. ഒന്നും തന്നെ അവർക്കു ഇവിടെനിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോൺ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ പറഞ്ഞു.

ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് 26 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. ബിനീഷിന്‍റെ ഭാര്യാമാതാവിന്‍റെ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്‍റെ ഭാര്യാമാതാവ്. മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കും. ഇഡിയുടെ പരിശോധനയ്ക്കെതിരെ സി.ജെ.എം കോടതിയില്‍ ഹര്‍ജി നൽകി. ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവിൽ വച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞു.