അര്‍ണബിന്റെ അറസ്റ്റ് പിന്‍വലിക്കണം; ആവശ്യവുമായി നിരാഹാര സമരത്തിന് ബിജെപി എംഎല്‍എ

single-img
5 November 2020

മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ട അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ റാം കദം രംഗത്ത്. ഈ ആവശ്യവുമായി വെള്ളിയാഴ്ച മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും എംഎല്‍എ അറിയിച്ചു.

‘അര്‍ണബിനെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി മര്‍ദ്ദിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് പൊലീസുകാരാണ് ഇതിനു പിന്നില്‍. അവരെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യണം. പൊലീസുകാരോട് എന്നും എനിക്ക് ബഹുമാനമേയുള്ളു. പക്ഷെ ഈ നടപടി അംഗീകരിക്കാന്‍ പറ്റില്ല’- റാം പറയുന്നു.

അര്‍ണബിന്റെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കും. രാജ്യത്തെ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും ആദ്ദേഹം പറഞ്ഞു.