ഇനിയും കാത്തിരിക്കണം; അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകും

single-img
4 November 2020

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനിയും വളരെ വൈകും. നിലവില്‍ ഫ്‌ളോറിഡ ട്രംപിന് ലഭിച്ചപ്പോള്‍ ഇനി റിസള്‍ട്ട് വരാനുള്ളത് പെനിസില്‍വാനിയയാണ്. ഇവിടെ അടുത്ത വോട്ടെണ്ണലിന്റെ അപ്‌ഡേഷന്‍ വിവരങ്ങള്‍ പ്രാദേശിക സമയം രാവിലെ ഒമ്പതിനു മാത്രമേ ലഭിക്കുകയുള്ളൂ.

അമേരിക്കന്‍സമയം ഇന്ത്യന്‍ സമയത്തെക്കാള്‍ പത്തരമണിക്കൂര്‍ പിന്നിലാണ് . മാത്രമല്ല, മിഷിഗണിലും പെനിസില്‍വാനിയയിലും ഇനിയും ദിവസങ്ങളെടുത്ത് മാത്രമേ വോട്ടെണ്ണിത്തീരൂ എന്നാണ് ലഭ്യമാകുന്ന വിവരം. ലഭ്യമായ കണക്കുകള്‍ പ്രകാരം 85 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളൂ.

വോട്ടെണ്ണല്‍ കഴിഞ്ഞെങ്കിലും ഈ സംസ്ഥാനങ്ങളിലൊക്കെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് സമയ ദൈര്‍ഘ്യം ഇനിയും ഉണ്ടാവും. നിലവില്‍538 ഇലക്ടറല്‍ വോട്ടുകളില്‍ 227 എണ്ണവും ബൈഡന്‍ സ്വന്തമാക്കി. 213 വോട്ടുകളാണ് ട്രംപ് നേടിയത്. പക്ഷെ ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ കൂടുതലുള്ള പെനിസില്‍വാനിയയിലുള്‍പ്പെടെ ട്രംപ് ലീഡ് ചെയ്യുന്നത് വിജയസാധ്യതകളെ പ്രവചനാതീതമാക്കുന്നു.