ഡൊണാൾഡ് ട്രംപ് കോടതിയിലേക്ക്; വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യം

single-img
4 November 2020

വോട്ടെണ്ണലിൽ തട്ടിപ്പു നടക്കുന്നുണ്ടെന്നും വോട്ടെണ്ണൽ പൂർണമായും നിർത്തിവെക്കണമെന്നും ട്രംപ്. വോട്ടെണ്ണൽ നിർത്തി വെക്കണമെന്ന ആവശ്യവുമായി താൻ സുപ്രീം കോടതിയിലേക്ക് പോകുകയാണെന്ന് വൈറ്റ് ഹൌസ്സിൽ നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു .

മിഷിഗൺ, പെൻ‌സിൽ‌വാനിയ, വിസ്കോൺ‌സിൻ, നോർത്ത് കരോലിന, അരിസോണ എന്നിവിടങ്ങളിൽ താൻ ജയിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ആരിസോണയിലും ജോർജിയയിലും മാത്രമാണ് ട്രംപ് ലീഡ് ചെയ്യുന്നതെന്നും മറ്റുള്ള സ്ഥലങ്ങളിൽ ഇനിയും ലെക്സകകണക്കിനു വോട്ടുകൾ എണ്ണാനുള്ളതിനാൽ ട്രംപിന്റെ വാദം തെറ്റാണെന്ന് CNN റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ എന്തുകൊണ്ടാണ് വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് പറയുന്നതെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഈ വോട്ടെണ്ണൽ വലിയ തട്ടിപ്പാണെന്നു അദ്ദേഹം ആരോപിച്ചു.

യുഎസ് തിരഞ്ഞെടുപ്പിൽ വിജയത്തിന്റെ പാതയിലാണെന്ന് അനുയായികളോട് ജോ ബൈഡൻ. ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ തിരഞ്ഞെടുപ്പ് തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൻ വിജയവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി പ്രസ്താവന നടത്തുമെന്ന് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഏറെ നിർണായകമായ സംസ്ഥാനമായ ഫ്ലോറിഡയിൽ ട്രംപ് വിജയം ഉറപ്പിച്ചു. ഇലക്ടറൽ വോട്ടിൽ ബൈഡനാണ് മുന്നിലെങ്കിലും ട്രംപിന് സാധ്യതയേറുന്നു.

തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇതോടെ ട്രംപിനെ അനുകൂലിച്ച് വാതുവയ്പ്പ് കേന്ദ്രങ്ങൾ നിലപാട് മാറ്റി. നിലവിൽ 238 സീറ്റ് ബൈഡനും 213 സീറ്റ് ട്രംപും സ്വന്തമാക്കി. 223ൽ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല.

ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപ് ജയിച്ചു

Content : Trump Says he will go to Supreme Court to Stop All Countings : Reason unclear