എയർ ഇന്ത്യ വിമാനത്തിന് ഭീകരാക്രമണ ഭീഷണി; ഡൽഹി വിമാനത്താവളത്തിന് സുരക്ഷ വർദ്ധിപ്പിച്ചു

single-img
4 November 2020

ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി എത്തി. ‘സിഖ് ഫോർ ജസ്‌റ്റിസ് ‘ എന്ന് പേരുള്ള സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി വന്നത്. ഇതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സുരക്ഷ വർദ്ധിപ്പിച്ചു.

നിലവില്‍ രണ്ട് വിമാനങ്ങൾക്കാണ് ഭീഷണി കോൾ വന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. നാളെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വിമാനങ്ങൾ ലണ്ടനിലെത്താൻ അനുവദിക്കില്ല എന്നായിരുന്നു ഭീഷണിയിലെ സന്ദേശം.

‘സിഖ് ഫോർ ജസ്‌റ്റിസ്’ എന്ന സംഘടന അമേരിക്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നിരോധിത സംഘടനയാണ്. ഇതിലെ അംഗങ്ങളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഒരു മുതിർന്ന ദില്ലി പൊലീസ് ഓഫീസർ അറിയിച്ചു.