ബാർ കോഴ; രമേശ്‌ചെന്നിത്തലക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്

single-img
4 November 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്. ബാർ ലൈസൻസ് ഫീസ് കുറയ്‌ക്കാൻ ഒരു കോടി രൂപ കോഴ നൽകി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.

ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താനുള‌ള പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്.