മോദിക്കെതിരെ നടത്തുന്നത് പ്രത്യയശാസ്ത്രപരമായ യുദ്ധം: രാഹുൽ ഗാന്ധി

single-img
4 November 2020

പ്രധാനമന്ത്രി മോദിയുടെ വോട്ടിങ് മെഷീനിനേയും അദ്ദേഹത്തിന്റെ മാധ്യമങ്ങളേയും തനിക്ക് ഭയമില്ല എന്ന് കോണ്‍ഗ്രസ്നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. തെപോലെ തന്നെ തനിക്കെതിരെ ചില മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലില്‍ തളര്‍ന്നുപോകില്ലെന്നും പ്രത്യയശാസ്ത്രപരമായ പോരാട്ടത്തില്‍ ഇതിനൊന്നും തന്നെ സ്പര്‍ശിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“സത്യം എന്നത് എന്നും സത്യമായിരിക്കും. നീതി എന്നത്നീതി തന്നെയാണ്. ഞാന്‍ ഈ മനുഷ്യനെതിരെ പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് നടത്തുന്നത്. ഞങ്ങള്‍ അവരുടെ ചിന്തകള്‍ക്കെതിരായി പോരാടുന്നു, അവരുടെ ചിന്തകളെ ഞങ്ങള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും,”- ബീഹാറിലെ അരാരിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ചില യോഗങ്ങളില്‍ എന്നെക്കുറിച്ച് അസുഖകരമായ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അവര്‍ ഏറ്റവും കൂടുതല്‍ വിദ്വേഷം പരത്താന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും സ്‌നേഹം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലും വിദ്വേഷത്തെ വിദ്വേഷം കൊണ്ട് പരാജയപ്പെടുത്താന്‍ കഴിയില്ല, മറിച്ച് സ്‌നേഹത്തിന് മാത്രമേ അതിന് കഴിയൂ. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതുവരെ ഞാന്‍ ഒരു അടി പോലും പിന്നോട്ട് പോകില്ല.

ബീഹാറില്‍ കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാനത്തെ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാതിരുന്ന മോദിയും നിതീഷും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ വോട്ട് തേടാനായി എത്തിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മനസില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എന്തെങ്കിലും സ്ഥാനമുണ്ടായിരുന്നുവെങ്കില്‍, ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് വേണ്ടി അദ്ദേഹം മരിക്കാന്‍ വരെ തയ്യാറാകുമായിരുന്നു.”- രാഹുല്‍ പറഞ്ഞു.