ഓഫീസില്‍ ഹാജരാകണം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

single-img
4 November 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയാണ്‌ നോട്ടീസ്. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

ഇപ്പോള്‍ നടക്കുന്ന സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പേര് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം സി എം. രവീന്ദ്രനെതിരെയും ശക്തമായി ആരോപണം ഉന്നയിച്ചിരുന്നു.