വാളയാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നയാൾ ആത്മഹത്യചെയ്തു

single-img
4 November 2020

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി ആയിരുന്ന പ്രദീപ് ജീവനൊടുക്കി.

ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നി‍ലയിലാണ് കണ്ടെത്തിയത്. പോക്സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു.

52  ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാർ തൂങ്ങിമരിച്ചത് കേരളത്തിലെ പാലക്കാട് ജില്ലയിലെ വാളയാറിലാണ്. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയുണ്ടായില്ല. ആ മരണം നടന്ന് രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെടുന്നു. ആ കുട്ടിയുടെ പെറ്റിക്കോട്ടിനുള്ളിൽ നിന്ന് ചേച്ചിയുടെ ഫോട്ടോ കണ്ടെടുക്കുന്നു. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടിരുന്നു

എന്നാൽ കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടിരുന്നു. എന്നാൽ, അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിരുന്നില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടിരിന്നു.