ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു; എസ്ബിഐ കാട്ടൂർ ബ്രാഞ്ച് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം

single-img
4 November 2020

കണ്ണൂർ ജില്ലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാട്ടൂർ ബ്രാഞ്ച് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം. ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ മാനേജർ വി പി രാജേഷിനെ അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു.

ഒരു സ്കൂട്ടറില്‍ എത്തിയ പ്രതി രാജേഷിന്‍റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. ആക്രമണ ശേഷം ഇയാള്‍ സ്കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. നിലവിൽ സംഭവത്തിൽ കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.