പാര്‍വതിയെ പോലെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം നമുക്ക് ലഭിക്കുന്നുണ്ട്; മഡോണ പറയുന്നു

single-img
3 November 2020

എന്തുകൊണ്ടാണ് താന്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് ‘പ്രതികരിക്കാതിരിക്കുന്നതെന്ന് പറയുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. കഴിഞ്ഞ ദിവസം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍ വന്നത്. നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ കൃത്യമായ സന്ദര്‍ഭമുണ്ടാവണമെന്ന് നടി പറയുന്നു. അങ്ങിനെയല്ലാതെ ഒരു വീഡിയോയിലൂടെയോ പോസ്റ്റിലൂടെയോ പറഞ്ഞാല്‍ ആളുകള്‍ മനസിലാക്കണമെന്നില്ല.

മാത്രമല്ല, അത് വലിയ റിസ്‌ക്കാണ്. ഇപ്പോള്‍ ഞാന്‍ എനിക്ക് ലഭിക്കുന്ന റോളുകള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മറ്റുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുമ്പോള്‍ അതെന്റെ അഭിനയത്തെ നെഗറ്റീവായി ബാധിക്കുമെന്നും അല്ലാതെ ഒരിക്കലും ഭയമുള്ളത് കൊണ്ടല്ല പ്രതികരിക്കാതിരിക്കുന്നതെന്നും നടി പറയുന്നു.

അതേപോലെതന്നെ നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളേയും മഡോണ പുകഴ്ത്തി സംസാരിച്ചു. ശരിക്കും പാര്‍വതിയെ പോലെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം നമ്മുക്ക് കിട്ടുന്നുണ്ട്, മഡോണ പറഞ്ഞു.