ബിനീഷിനെ കാണാൻ അഭിഭാഷകന് അനുമതി

single-img
3 November 2020

ലഹരിക്കടത്തു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി.

കോടതിയാണ് അനുമതി നൽകിയത്. അഭിഭാഷകൻ ഇന്ന് ബംഗളൂരുവിലെ ഇഡി ഓഫീസിൽ എത്തും. ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, കേസിൽ ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യൽ തുടരുകയാണ്. കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസം കൂടി നീട്ടിയിരുന്നു.