യാത്രക്കാര്‍ കുറവ്; ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി

single-img
3 November 2020

യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതോടെ കെഎസ്ആര്‍ടിസ യാത്രാ നിരക്ക് കുറച്ചു. ഇനിമുതൽ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ യാത്രാ നിരക്ക് 25 ശതമാനം കുറവായിരിക്കും.

നിലവിൽ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് ബസുകളിലെ നിരക്കാണ് കുറച്ചത്. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപനം കാരണം യാത്രക്കാരിലുണ്ടായ കുറവ് ഇതിലൂടെ പരിഹരിക്കാം എന്നാണു കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.