KBC12: ഹൈന്ദവ വികാരം വ്രണപ്പെടുത്തി; അമിതാബ് ബച്ചനും ‘കോൻ ബനേഗ ക്രോർപതി’ക്കുമെതിരെ എഫ്ഐആർ

single-img
3 November 2020

ബോളിവുഡ്​ നടൻ അമിതാഭ്​​ ബച്ചൻ (Amitabh Bachchan) അവതാരകനായെത്തുന്ന ‘കോൻ ബനേഗ ക്രോർപതി’ (Kaun Banega Crorepati) യുടെ 12ാം (KCB 12) സീസൺ വിവാദത്തിൽ. കെസിബിയുടെ പുതിയ സീസൺ സെപ്റ്റംബർ 29 ന് ആരംഭിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ച്ച ‘കർമ്മവീർ സ്‌പെഷ്യൽ’ എപ്പിസോഡിൽ മനുസ്​മൃതിയുമായി (Manusmirti) ബന്ധപ്പെട്ട ​ഒരു ചോദ്യം സഫായ് കരംചാരിസ് പ്രസ്ഥാനത്തിലെ ബെജ്‌വാഡ വിൽസണും ടിവി താരം അനൂപ് സോണിയോടുമായി അദ്ദേഹം ചോദിച്ചു ഈ ചോദ്യമാണ് വിവാദത്തിലായത്.

6,40,000 രൂപയുടെ ചോദ്യമായിരുന്നു അത്. 1927 ഡിസംബർ 25 ന് ഡോ.ബി.ആർ അംബ്‌ദേക്കറും അനുയായികളും ചേർന്ന് അഗ്​നിക്കിരയാക്കിയ വേദപുസ്തകം ഏതാണെന്നതായിരുന്നു ചോദ്യം. ഓപ്​ഷനായി നലകിയതു ​ വിഷ്​ണു പുരാണ, ഭഗവത്​ഗീത, റിഗ്​ദേവ്​, മനുസ്​മൃതി എന്നിവയായിരുന്നു​

മത്സരാർഥികൾ ഉത്തരം നൽകിയ ശേഷം ജാതി വിവേചനവും തൊട്ടുകൂടായ്​മയും ന്യായീകരിക്കുന്നുവെന്ന്​ കാണിച്ച്​ അംബേദ്​കർ മനുസ്​മൃതി കത്തിച്ച വിവരവും ബച്ചൻ പങ്കുവെച്ചിരുന്നു.

സംഭവം വിവാദമായതിന്​ പിന്നാലെ ബച്ചനും ഷോക്കുമെതിരെ ലഖ്​നോവിൽ കേസ്​ രജിസ്​റ്റർ ചെയ്​തു. അമിതാഭ് ബച്ചന്റേതു ഇടത് ​അജണ്ടയാണെന്ന്​ സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ചാണ്​ ബച്ചനും പരിപാടിയുടെ അണിയറപ്രവർത്തകർക്കുമെതിരെ കേസ് രജിസ്​റ്റർ ചെയ്തത്.