ഫ്രാൻസിന്റെ വ്യോമാക്രമണം; മാലിയിൽ 50 ഭീകരരെ വധിച്ചു

single-img
3 November 2020

മാലിയിൽ 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് ഫ്രാൻസ്. അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയാണ് ഭീകരരെ വധിച്ചത്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. നാല് ഭീകരരെ പിടികൂടിയതായും ഫ്രാൻസ് അവകാശപ്പെട്ടു. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും പറയുന്നു.

ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ബാർഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.

അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട അൻസാറുൽ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണ് വധിച്ചത്. ഡ്രോൺ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ഭീകരർ മരങ്ങളുടെ കീഴിലേക്കും മറ്റും മാറിനിന്നുവെങ്കിലും സൈന്യം രണ്ട് മിറാഷ് വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തുകയായിരുന്നു. സേനയുടെ ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയ ഭീകരരെ തിരഞ്ഞുപിടിച്ചു ഇല്ലാതാക്കുകയായിരുന്നുവെന്നും ഫ്ലോറൻസ് പാർലെ അറിയിച്ചു.

ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടത്. തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നിരുന്നു.

Content : French airstrikes kill over 50 people in