മധ്യപ്രദേശിലെ പോളിംഗ് ബൂത്തില്‍ ബിജെപി – കോണ്‍ഗ്രസ് സംഘര്‍ഷം; അജ്ഞാതന്‍ വെടിയുതിര്‍ത്തു

single-img
3 November 2020

നിയമസഭാ ഉപ തെരഞ്ഞെടുപ്പ്നടക്കുന്ന മധ്യപ്രദേശില്‍ പോളിംഗ് ബൂത്തില്‍ ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷം. ഇതിനെതുടര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. സംഘര്‍ഷത്തിനിടയില്‍ അജ്ഞാതന്‍ വെടിയുതിര്‍ത്തു. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്.

സംസ്ഥാനത്തെ മൊറീന ജില്ലയില്‍ ജാതാവര പോളിംഗ് ബൂത്തിലാണ് കോണ്‍ഗ്രസ്- ബിജെപി അനുഭാവികള്‍ ഏറ്റുമുട്ടിയത്. ഇതിനിടയില്‍ അജ്ഞാതനായ ഒരാള്‍ വെടിയുതിര്‍ത്തെന്നും പോലീസ് സൂപ്രണ്ട് അനുരാഗ് സുജാനിയ മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷത്തില്‍പരിക്കേറ്റ ആള്‍ക്ക് വെടിയേറ്റതിനാലാണോ അല്ലെങ്കില്‍ വടികൊണ്ട് അടിയേറ്റതിനാലാണോ പരിക്ക് പറ്റിയതെന്ന് ഇതുവരെ വ്യക്തമല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് വ്യക്തമാകുവെന്നും പോലീസ് അറിയിച്ചു.

അതേസമയം പരിക്കേറ്റ വ്യക്തിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരോഗ്യവകുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്.