വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമം: ബിജെപി ടിആർഎസ് പ്രവർത്തകർ ഏറ്റുമുട്ടി

single-img
3 November 2020

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ തെലങ്കാനയിൽ തെലങ്കാന രാഷ്​ട്ര സമിതി( ) -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. സിദ്ദിപേട്ടിലെ ഹോട്ടലിലാണ്​ ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്​. ടി.ആർ.എസ്​ എം.എൽ.എ ചാന്ദി ക്രാന്തി ഈ ഹോട്ടലിൽ താമസിക്കുകയായിരുന്നു.

ബി.ജെ.പി നേതാക്കൾ ടി.ആർ.എസ്എം. എൽ.എയെ ആക്രമിക്കുകയായിരുന്നുവെന്നാണ്​ ടി.ആർ.എസ് പ്രവർത്തകരുടെ ആരോപണം. എന്നാൽ എം.എൽ.എ അടക്കമുള്ള ടി.ആർ.എസ്​ നേതാക്കൾ ദുബക്ക മണ്ഡലത്തിലെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ്​ ബി.ജെ.പിയുടെ വിശദീകരണം​. പൊലീസ്​ സ്​ഥലത്തെത്തിയാണ്​ രംഗം ശാന്തമാക്കിയത്​.

ചൊവ്വാഴ്​ചയാണ്​ ഇവിടെ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. നവംബർ ഒന്നാം തിയതി മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയായ രഘുനന്ദൻ റാവുവിന്റെ ബന്ധുവിന്റെ പക്കൽ നിന്നും പൊലീസ്​ ഒരുകോടി രൂപ പിടിച്ചെടുത്തിരുന്നു.