മുന്‍ കാമുകനെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ അമലാപോളിന് ഹൈക്കോടതിയുടെ അനുമതി

single-img
3 November 2020

തന്റെ മുൻ കാമുകനായിരുന്ന ഭവീന്തർ സിങ്ങിന് എതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ നടി അമലാപോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. 2018ൽ ഇവർ തമ്മിൽ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ ഭവീന്തർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

എന്നാൽ ഇതിനെതിരെ തന്റെ അനുമതി ഇല്ലാതെ തെറ്റിധാരണ സൃഷ്ടിക്കാൻ ബോധപ്പൂർവമായിരുന്നു ശ്രമം എന്ന് അമല പോൾ ആരോപിക്കുന്നു. ചിത്രങ്ങൾ മണിക്കൂറുകൾക്ക് ശേഷം ചിത്രങ്ങൾ ഭവീന്തർ പിൻവലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയിൽ ചിത്രങ്ങൾ ധാരാളം ആളുകൾ അത് ഷെയർ ചെയ്തിരുന്നു.