കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം; 19 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

single-img
2 November 2020

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കാബൂള്‍ സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ 19 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഇവിടേക്ക് തോക്കുമായി എത്തിയ ഒരു സംഘം വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കാബൂൾ സർവകലാശാലയിലേക്ക് കടന്ന മൂന്ന് ഭീകരർ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്.

തൊട്ടു പിന്നാലെ ചില വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീകരർ തടങ്കലിലാക്കുകയും ചെയ്തു. അതിന് ശേഷം പോലീസുമായി ഒരു മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് തടങ്കലിലായവരെ മോചിപ്പിച്ചത്. സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇവരിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തെന്നും സർക്കാർ വക്താവ് താരിഖ് അരിയൻ മാധ്യമങ്ങളെ അറിയിച്ചു.