‘വിരമിക്കല്‍’ പ്രഖ്യാപിച്ച് പിവി സിന്ധു; കളിയില്‍ നിന്നല്ല

single-img
2 November 2020

രാജ്യമാകെയുള്ള തന്റെ ആരാധകരെ ഞെട്ടിച്ച് ഒരു അപൂര്‍വ‘വിരമിക്കല്‍’ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഒളിപിംക്‌സ് മെഡല്‍ ജേതാവ് പിവി സിന്ധു. എന്നാല്‍ അത് കരിയറായ ബാഡ്മിന്റണില്‍ നിന്നല്ല, ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്ന കൊവിഡ് ഉണ്ടാക്കിയ തെറ്റായ ചിന്തകളില്‍ നിന്നാണ് താന്‍ വിരമിക്കുന്നതെന്ന് ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ സിന്ധു പറയുന്നു.

ആര്‍ക്കും ആദ്യവായനയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതും എന്നാല്‍ എഴുതിയത് മുഴുവന്‍ വായിച്ചാല്‍ താന്‍ ഉദ്ദേശിച്ചത് മനസിലാകുമെന്നും സിന്ധു പറയുന്നു. ഇതിനെല്ലാം പുറമേ കൊവിഡ് മഹാമാരി തന്റെ കണ്ണ് തുറപ്പിച്ചെന്നും സിന്ധു പറഞ്ഞു.