യുപിക്ക് പിന്നാലെ ഹരിയാനയും; ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു

single-img
1 November 2020

വിവാഹം ചെയ്യാം മാത്രമായി മതം മാറുന്നത് സ്വീകാര്യമല്ലെന്ന അലഹബാദ് ഹൈക്കോടതി നിരീക്ഷണത്തെ തുടര്‍ന്ന് ലൗ ജിഹാദി’നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോള്‍ ഇതാ, ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ചെയ്യാത്ത ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല ഇതിനുള്ള നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.അതേപോലെ തന്നെ, ഫരീദാബാദില്‍ കോളെജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കര്‍ശനമായ നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. – ഖട്ടര്‍ പറഞ്ഞു. മുന്‍പ്, ഹരിയാനയുടെ ആഭ്യന്തര മന്ത്രിയായ അനില്‍ വിജ് ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തണമെന്നാവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.