ബിനീഷിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ ബിനോയിയെയും അഭിഭാഷകരെയും തടഞ്ഞു

single-img
1 November 2020

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയ്ക്ക് മുന്‍പില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. അതോടെ ഇവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.

ബിനോയിയെയും അഭിഭാഷകരെയുംഉള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിക്ക് മുന്‍പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേരിയത്.

നേരത്തെ ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ രണ്ടരമണിക്കൂറിന് ശേഷം ഇ.ഡി ആസ്ഥാനത്ത് തിരികെ കൊണ്ടുവന്നു. എന്നാല്‍ തനിക്ക് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് ആശുപത്രിയിലെത്തിയ ബിനോയ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പക്ഷെ ബിനീഷിനെ മര്‍ദ്ദിച്ചോയെന്ന് സംശയമുണ്ടെന്നായിരുന്നു അഭിഭാഷകരുടെ വാദം.