കൂട്ടിൽ നിന്ന് പാർക്കിലേക്ക് മാറ്റുന്നതിനിടെ നെയ്യാർ സഫാരി പാർക്കിൽ നിന്നും കടുവ ചാടിപോയി

single-img
31 October 2020

തിരുവനന്തപുരത്തെ നെയ്യാർ സഫാരി പാർക്കിൽ നിന്നുംകൂട്ടിൽ നിന്ന് പാർക്കിലേക്ക് മാറ്റുന്നതിനിടെ കടുവ ചാടിപോയി. വയനാട് ജില്ലയിലെ ചിയമ്പം മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം പാര്‍ക്കിലേക്ക് എത്തിച്ച കടുവയാണ് ചാടിയത്. നിലവില്‍ കടുവ പാർക്കിനുള്ളിൽ തന്നെയുണ്ടെന്നും അതിനെ ഉടൻ കണ്ടെത്തുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ഇതുവരെ കടുവയെ കണ്ടെത്തുന്നതിനുള്ള മൂന്ന് ഘട്ട പരിശോധന ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തി കഴിഞ്ഞു. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന ഈ കടുവയുടെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ചാടിപ്പോകുന്നത്. ഇതേവരെ ഫോറസ്റ്റിന്റെ ഫെൻസിംഗ് കടന്ന് കടുവ പുറത്തു പോയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.