മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന്‍ ബിജെപിയിലേക്ക്

single-img
31 October 2020

സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളായ എംഎം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയിലേക്ക്. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്ന് അടുത്ത ദിവസം താനെ ഓണ്‍ലൈനിലൂടെ അംഗത്വം സ്വീകരിക്കും. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായതില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം എന്ന പാര്‍ട്ടി അതിന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും എബ്രഹാം ലോറന്‍സ് പറഞ്ഞു. ബിജെപി സ്വീകരിക്കുന്ന ദേശീയതയില്‍ ആകൃഷ്ടനായാണ് ആ പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എംഎം ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അതിന് ശേഷം തിരുവനന്തപുരത്ത് ബിജെപിയുടെ സമരവേദികളിലടക്കം മിലന്‍ എത്തുകയും ചെയ്തിരുന്നു.