ബിജെപിക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും എതിരേയാണ് ഞങ്ങളുടെ പോരാട്ടം; രാജ്യത്തിനെതിരെയല്ല: ഒമര്‍ അബ്ദുള്ള

single-img
31 October 2020
BJP ideology Omar Abdullah

ആർട്ടിക്കിൾ 370 (Article 370) റദ്ദാക്കിയതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു ആന്‍ഡ് കശ്മീര്‍ (Jammu And Kashmir) മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള (OmarAbdullah). “ഞങ്ങളുടെ പോരാട്ടം രാജ്യത്തിനെതിരെയല്ല, മറിച്ച് ബിജെപിക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും എതിരേയാണ്”. കാര്‍ഗിലില്‍ പ്രാദേശിക നേതാക്കളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുപ്കർ പീപ്പിൾസ് അലയൻസ് പ്രതിനിധി സംഘം ഇന്ന് ഉച്ചകഴിഞ്ഞ് കാർഗിലിൽ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കളെ കണ്ടു. 2019 ഓഗസ്റ്റ് 5 ന് മുമ്പുള്ള അവസ്ഥ പുനസ്ഥാപിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ചു,”. ഒമര്‍ അബ്ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‌ലം വാനി, മുസഫര്‍ ഷാ, വഹീദ് പാര എന്നീ നേതാക്കളാണ് ലഡാക്കിലെ യൂണിയന്‍ ടെറിട്ടറി പ്രദേശമായ കാര്‍ഗിലെത്തിയത്. പീപ്പിള്‍സ് അലയന്‍സ് ഗുപ്കര്‍ ഡിക്ലറേഷന്‍ പ്രതിനിധികളാണ് ഇവര്‍.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രതിനിധി സംഘമാണിത്. ഓഗസ്റ്റ് അഞ്ചിന് ശേഷം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സംഘം കാര്‍ഗിലിലെത്തിയത്. ഗുപ്കര്‍ അലയന്‍സിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശിക നേതാക്കളുടെ പിന്തുണയും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി ഏഴ് പ്രധാന പാര്‍ട്ടികള്‍ ചേര്‍ന്നാണ് പീപ്പിള്‍സ് അലയന്‍സിന് രൂപം നല്‍കിയത്. അലയന്‍സിന്റെ ചെയര്‍മാനായി ഫാറൂഖ് അബ്ദുള്ളയെയും വൈസ് ചെയര്‍മാനായി മെഹബൂബ മുഫ്തിയെയും തെരഞ്ഞെടുത്തു.

പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, സി.പി.ഐ.എം, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ ചേര്‍ത്താണ് പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചത്.

Content : Our fight is against the BJP and its ideology; Not against the India: Omar Abdullah