യൂട്യൂബ് വീഡിയോയില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; കെന്നഡി കരിമ്പിന്‍കാലയില്‍ അറസ്റ്റില്‍

single-img
31 October 2020

യൂട്യൂബ് വീഡിയോകളിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചതിന് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസ്റ്റര്‍ അനുപമ നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളത്ത് കാക്കനാട്ടുള്ള ഇദ്ദേഹത്തിന്റെ വീട്ടിലെത്തി കുറവിലങ്ങാട് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിന് ശേഷം കോട്ടയം കുറവിലങ്ങാട് പോലീസ്‌സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

സംസ്ഥാന ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ കന്യാസ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ. പിന്നാലെ ചാനല്‍ ചര്‍ച്ചകളില്‍ കെന്നഡി കരിമ്പിന്‍കാലയില്‍ കന്യാസ്ത്രീകളെ പലകുറി അവഹേളിച്ചതും വലിയ വിവാദമായിരുന്നു.