1.12 ലക്ഷം വിലയുള്ള അഞ്ചാമത്തെ ഐഫോൺ ആരുടെ കയ്യിലാണെന്ന് തനിക്കറിയാം : രമേശ് ചെന്നിത്തല

single-img
31 October 2020
fifth i phone ramesh chennithala

യൂണിടാക് (Unitac) ഉടമ സന്തോഷ് ഈപ്പൻ (Santosh Eepan) ലൈഫ് മിഷനിൽ (Life Mission) കമ്മിഷനായി (commissioned) നൽകിയ അഞ്ചാമത്തെ ഐഫോൺ (Fifth I Phone) ആരുടെ കയ്യിലാണെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). ഇതു സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കരനെ (Sivasankar) മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയംകൊണ്ടാണെന്നും ശിവശങ്കരനെ സർവീസിൽ നിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

യൂണിടാക് വിതരണം ചെയ്ത ഒരു ഫോണ്‍കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്’ ചെന്നിത്തല പറഞ്ഞു.

സ്വപ്നയ്ക്കു യൂണിടാക് ഉടമ വാങ്ങി നൽകിയ 5 ഐ ഫോണുകളിൽ ഇനിയും കണ്ടെത്താൻ കഴിയാത്ത ഒരെണ്ണത്തിനായി അന്വേഷണം നടക്കുന്നതേയുള്ളുവെന്നാണു വിജിലൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ ഫോൺ ആരും ഉപയോഗിച്ചിട്ടില്ലെന്നും സമ്മാനം കിട്ടിയ ആരോ അത് തുറക്കാതെ വച്ചിരിക്കുകയാണെന്നുമൊക്കെ വാർത്ത പ്രചരിക്കുന്നുണ്ടെങ്കിലും കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം ആ പ്രചാരണം തെറ്റാണെന്നു പറയുന്നുണ്ട്.

ഫോൺ കണ്ടുപിടിക്കാൻ അന്വേഷണം നടക്കുന്നുണ്ട്. 99,900 രൂപ വിലയുള്ള ഒരു ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞതോടെയാണ് 5–ാമത്തെ ഫോൺ ആരുടെ പക്കലാകും എന്ന ആകാംക്ഷ. ഈ ഫോണിന്റെ വില 1.12 ലക്ഷമാണ്