കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം

single-img
31 October 2020

ബിനീഷ് കോടിയേരി വിവാദത്തില്‍ കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് കേന്ദ്ര നേതൃത്വം.. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വിലയിരുത്തി.

ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ബിനീഷിനെ സംരക്ഷിക്കില്ലെന്നും കേന്ദ്ര നേതൃത്വം. വിവാദങ്ങളിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷിന്റെ ഉത്തരവാദിത്തമാണ്.

ബിനീഷ് കേസ് വ്യക്തിപരമായി നേരിടും. അതിന്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ബിനീഷിനാണ്. ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ നീക്കത്തെ ചെറുക്കുമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചു.