കൊവിഡ് മാറിയ ശേഷം ഗ്രാമങ്ങളിലുള്ള എല്ലാവരെയും അയോധ്യയില്‍ ദര്‍ശനത്തിന് കൊണ്ടുപോകാം: യോഗി ആദിത്യനാഥ്

single-img
31 October 2020

ഇപ്പോള്‍ നിലനില്‍ക്കുന്ന കൊവിഡ് മഹാമാരിയുടെ ഭീതി മാറിയ ശേഷം ഗ്രാമങ്ങളിലുള്ളവരെ എല്ലാവരെയും അയോധ്യയില്‍ ശ്രീരാമ ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ശ്രീരാമ ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും വാത്മീകി ജയന്തിയ്ക്ക് ചിത്രകൂട്ടിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പ്രഖ്യാപിച്ചു.

അയോധ്യയില്‍ ഇപ്പോള്‍ രാമക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുകയാണ്. നിലവില്‍ കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അയോധ്യ സന്ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമായിരുന്നു. അതിനാല്‍ തന്നെ കൊവിഡ് മാറിയ ശേഷം എല്ലാവര്‍ക്കും ദര്‍ശനം അനുവദിക്കും’. യോഗി ആദിത്യനാഥ് പറഞ്ഞു.