റിപ്പബ്ലിക് ടി.വി നിക്ഷേപകര്‍ക്ക് സമന്‍സ്

single-img
30 October 2020

ടി.ആര്‍.പി റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി നിക്ഷേപകര്‍ക്ക് സമന്‍സ്. റിപ്പബ്ലിക് ടി.വിയുടെ അഞ്ച് നിക്ഷേപകര്‍ക്കാണ് സമന്‍സ് അയച്ചത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് സമൻസ് അയച്ചിരിക്കുന്നത്.

വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണ് റിപ്പബ്ലിക് ടി.വി. ഇതിന് പുറമെ മൂന്ന് എഫ്.ഐ.ആറും മുംബൈ പൊലീസ് ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അര്‍ണബിനെതിരായ കേസ്.