തുർക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്പം; നിരവധി കെട്ടിട്ടങ്ങൾ തകർന്നു വീണു; പിന്നാലെ സുനാമിയും

single-img
30 October 2020

തുർക്കിയിലും ഗ്രീസിലുംഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഇരുരാജ്യങ്ങളിലും ധാരാളം കെട്ടിട്ടങ്ങൾ തകർന്നു വീണു. ഭൂകമ്പത്തിന്റെ പിന്നാലെ തന്നെ തുർക്കിയിൽ സുനാമി ആക്രമണവും ഉണ്ടായി. തുർക്കിയിലെ ഇസ്മിർ മേഖലയിലാണ് ശക്തി കുറഞ്ഞ മിനി സുനാമി ഉണ്ടായത് എന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഗ്രീസിലെ നഗരമായ കർലോവസിയിൽ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ വകുപ്പ് പറയുന്നു. എന്നാൽ 6.7 ആണ് ഭൂകമ്പത്തിൻ്റെ ശക്തി എന്ന് തുർക്കിഷ് ഡിസാസ്റ്റർ മാനേജ്മെൻ്റ ഏജൻസി പറയുന്നു.