മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും ശബരിമലയിൽ 5000 തീര്‍ത്ഥാടകരെ അനുവദിക്കും

single-img
30 October 2020

ശബരിമലയില്‍ ഇക്കുറി മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും 5000 തീര്‍ത്ഥാടകരെ അനുവദിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വൈറസ് വ്യാപനം രൂക്ഷമായതിനാല്‍ തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് തന്നെ പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.