പുല്‍വാമ ഭാകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി പാക് മന്ത്രി

single-img
30 October 2020
Pakistan role Pulwama attack

പുൽവാമ ഭീകരാക്രമണത്തിൽ (pulwama terrorist attack) പാകിസ്ഥാന് പങ്കുള്ളതായി (pakistan role) പാക് മന്ത്രി (Pak Minister). പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കു സമ്മതിച്ചു ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരി (Fawad Chaudhry). “ഇന്ത്യയെ അവരുടെ രാജ്യത്തിനകത്ത് നമ്മൾ ആക്രമിച്ചു പുലവാമയിലെ നമ്മുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ് നമ്മളെല്ലാവരും അതിന്റെ ഭാഗമാണ് ” ദേശീയ അസംബ്ലിയിലെ സംവാദത്തിൽ ചൗധാരി പറഞ്ഞു.

എന്നാല്‍ പ്രസ്താവന ബഹളത്തിന് കാരണമായതോടെ മന്ത്രി തന്നെ പ്രസ്താവന മാറ്റിമറിക്കാന്‍ ശ്രമം നടത്തി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. തീവ്രവാദത്തെ വളർത്തുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യമെന്നും, പാകിസ്താന്റെ ഇടപെടലുകള്‍ മറച്ചുവെക്കാന്‍ കഴിയുന്നതല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻ മാറാന് വീരമൃത്യുവരിച്ചത്. ആക്രമണ സമയത്തു വാർത്താ വിനിമയ മന്ത്രിയായിരുന്ന ചൗധരി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായികളിൽ ഒരാളാണ്.

Content : Pak role in pulwama attack