പണം വാങ്ങി നേതാക്കൾ ജനകീയ സമരത്തിൽ ഒത്തുതീര്‍പ്പ് ചെയ്യുന്നു; ബിജെപിയിൽ നിന്നും രാജിവെച്ച് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍

single-img
30 October 2020

ശോഭാ സുരേന്ദ്രന്‍ സംസ്ഥാന ബിജെപി നേത്രുത്വത്തിനെതിരെ വന്നതിന്റെ പിന്നാലെ പാലക്കാട് ജില്ലയില്‍ ബിജെപിയിൽ നിന്നും രാജിവച്ച് ശോഭാ സുരേന്ദ്രൻ അനുകൂലികൾ. ജില്ലയിലെ ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.
പ്രാദേശിക തലത്തില്‍ ആയാല്‍പോലും ബിജെപിയുടെ നേതാക്കള്‍ വന്‍ അഴിമതി നടത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

നേതാക്കള്‍ വന്‍കിടകാരില്‍ നിന്നും പണം വാങ്ങി ജനകീയ സമരത്തിൽ ഒത്തുതീര്‍പ്പ് ചെയ്യുകയാണെന്നും ഇവർ വിമര്‍ശനം ഉന്നയിച്ചു. ബിജെപിയില്‍ നിന്നും ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന മറ്റൊരു സ്ത്രീക്കും ലഭിക്കില്ലെന്ന് പ്രകാശിനിയും അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ വിവാദമായ പരാമര്‍ശത്തിന് പിന്നാലെയാണ് രാജികൾ വന്നതെന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള ദിവസങ്ങളില്‍ ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്നും രാജിവെയ്ക്കുമെന്നും സൂചനകളുണ്ട്.