രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനം; കേരളം ഒന്നാമത്

single-img
30 October 2020

പബ്ലിക് അഫെയേഴ്സ് സെന്റർ തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിൽ കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തു. ‘പബ്ലിക് അഫിയേഴ്സ് ഇൻഡക്സ് 2020’ എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കേരളം ഒന്നാമതായത്. തുല്യനീതി, വള‍ർച്ച, സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന പട്ടിക പിഎസി തയ്യാറാക്കിയത്.

പട്ടികയിൽ തമിഴ്‌നാടും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അതേസമയം യുപിയാണ് ഏറ്റവും താഴെ.മുൻ ഐഎസ്ആർഒ ചെയർമാൻ കസ്‌തൂരിരംഗൻ അധ്യക്ഷനായി ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒയാണ് പബ്ലിക് അഫേയ്സ് സെൻ്റർ.പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളം 1.388 പോയിൻ്റ് നേടി.

പിന്നാലെ, തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531,കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങളുടെ പ്രകടനം.നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്ത‍ർപ്ര​ദേശ്, ഒഡീഷ, ബീഹാ‍ർ എന്നിവ മൈനസ് മാ‍ർക്കാണ് നേടിയത്.

1.461, -1.201, -1.158 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളുടെ പോയിൻ്റ് നില. ഇതോടൊപ്പം മണിപ്പൂ‍ർ (-0.363), ദില്ലി (-0.289) ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് മൈനസ് പോയിൻ്റുകൾ നേടിയ മറ്റു സംസ്ഥാനങ്ങൾഅതേസമയം 1.05 പോയിൻ്റുമായി ചണ്ഡീ​ഗഢ് കേന്ദ്രഭരണപ്രദേശങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തി. പുതുച്ചേരി (0.52) ലക്ഷദ്വീപ് (0.003). ദാദ‍ർ ആൻഡ് ന​ഗ‍ർ ഹവേലി(-0.69) ആൻഡമാൻ, ജമ്മു കാശ്മീ‍‍ർ (-0.50) നിക്കോബാ‍ർ (-0.30) എന്നിവയാണ് കേന്ദ്രഭരണപ്രദേശങ്ങളിൽ പിന്നിലുള്ളത്.