പ്രതിപക്ഷം നടത്തുന്നത് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങള്‍: ജോസ് കെ മാണി

single-img
30 October 2020

വ്യക്തികള്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം നടത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി.സംസ്ഥാന സർക്കാർ നടപ്പാക്കിയ സംവരണ വിഷയത്തില്‍ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല, തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹംആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിഎന്നിങ്ങിനെ തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ ഉണ്ടായ വിഷയങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധ മാണ് പ്രതിപക്ഷം ഉയർത്തുന്നത് . ഇതിനെ തുടർന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.