ഇന്ത്യയ്ക്ക് അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥ നേടാനാകുമെന്ന ആത്മവിശ്വാസമുണ്ട്: പ്രധാനമന്ത്രി

single-img
30 October 2020

കൊവിഡ് വൈറസ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തളർത്തിയ സാഹചര്യത്തിലും
വളരെ ശുഭാപ്തി വിശ്വാസമുള്ള ജനതക്ക് എന്തും ചെയ്യാനുള്ള കഴിവുണ്ടാകും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിഷയത്തില്‍ ആശങ്കയും സംശയവുമൊക്കെ തോന്നുന്നവർ ഇടപഴകുന്നത് ദോഷൈകദൃക്കുകളോടൊപ്പമാണ് എന്നും എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എന്തിനും ഏതിനും അശുഭ ചിന്തകൾ മാത്രം പകർന്നു തരുന്നവരോടൊപ്പം പുലർന്നാൽ എന്നും അവിശ്വാസവും നിരാശയും മാത്രമായിരിക്കും മനുഷ്യനുണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പക്ഷെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശുഭാപ്തി വിശ്വാസമുള്ളവരോടാണ് എങ്കിൽ നിങ്ങൾക്ക് എന്നും കേൾക്കാനാവുക കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉപായങ്ങളും, നിർദേശങ്ങളും, പുതിയ ആശയങ്ങളും ആയിരിക്കും. ഇന്ന് നമ്മുടെ രാജ്യം വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഒരിക്കല്‍ക്കൂടി ശ്രമിച്ചാല്‍ അഞ്ചു ട്രില്യൺ മറികടക്കാം എന്ന ആത്മവിശ്വാസം അതിനുണ്ട്”. – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് നമ്മുടെ രാജ്യത്തെ കൊറോണ യോദ്ധാക്കൾ 18-20 മണിക്കൂർ വീതം ദിവസേന അധ്വാനിച്ചിട്ടാണ് നമ്മളെ സുരക്ഷിതരാക്കി നിലനിർത്തുന്നത്. അവരുടെ ആ അധ്വാനം കാണുമ്പോൾ നമുക്ക് നമ്മുടെ പ്രയത്നങ്ങൾ കുറേക്കൂടി കടുപ്പിക്കാനുള്ള പ്രേരണ കിട്ടുംഅധികം താമസിയാതെ നമ്മൾ അഞ്ചു ട്രില്യൺ എക്കോണമിയും ആകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നും പ്രധാനമന്ത്രി മോദി എക്കണോമിക് ടൈംസിനോട് പറഞ്ഞു.