സ്വന്തം അമ്മയടക്കം നാലു കൊലപാതകങ്ങൾ; കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയിൽ

single-img
30 October 2020

സ്വന്തം അമ്മയെ അടക്കം നാലു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയിൽ. ഉത്തര്‍പ്രദേശിലെ മൈന്‍പുരി ജില്ലയില്‍ നാല്‍പതുകാരനായ സര്‍വേഷ് യാദവ് ആണ് അറസ്റ്റിലായത്. ഇയാൾ മനോരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.

38കാരിയായ പുതി ദേവിയെ തലയറുത്ത് 14 കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്നു ലഭിച്ച ചാക്കില്‍ കെട്ടിയ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈ കൊലപാതകത്തില്‍ ഇയാളുടെ അമ്മാവനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അമ്മാവനെ വിവാഹം കഴിക്കണമെന്ന് സര്‍വേഷ് പുതി ദേവിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പുതി ദേവിയെ സര്‍വേഷ് കൊലപ്പെടുത്തുകയായിരുന്നു.

താന്‍ നടത്തിയ കൊലപാതകങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് സര്‍വേഷ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാള്‍ അമ്മയെ തീകൊളുത്തി ചുട്ടു കൊല്ലുകയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍വേഷ് ആദ്യമായി കൊലപാതകം നടത്തിയത്. അന്ന് അഹമ്മദാബാദിലെ ഒരു യുവതിയാണ് ഇയാളുടെ ക്രൂരതക്കിരയായത്