കോൺഗ്രസ്സ്: മഹാത്മ ഗാന്ധിയുടെ പാർട്ടിയല്ല, വെറും രാഹുൽ ഗാന്ധിയുടെ മാത്രം പാർട്ടി; ആർക്കും വിലക്ക് വാങ്ങാവുന്ന പാർട്ടി – വിജയ് രൂപാണി

single-img
30 October 2020
congress party  Vijay Rupani

മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുതന്നെ ഇല്ലാത്തതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്ന് (INC India) ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി(Vijay Rupani). നിയമസഭാ സീറ്റുകളിലേക്ക് നവംബർ 3ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽനിന്ന് വളരെ അകലെയാണ്. ഇപ്പോഴത്തെ കോൺഗ്രസ് മഹാത്മ ഗാന്ധിയുടെ പാർട്ടിയല്ല, വെറും രാഹുൽ ഗാന്ധിയുടെ മാത്രം പാർട്ടിയാണ്.’ – വിജയ് രൂപാണി പറഞ്ഞു.

25 കോടിക്കു തങ്ങളുടെ മുന്‍ എം.എല്‍.എയെ ബി.ജെ.പി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു വിജയ് രൂപാണിയുടെ പ്രസ്താവന.

സ്വന്തം എംഎൽഎമാരെ പോലും പരിഗണിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നും സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണ്‌ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു. 25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര സർക്കാരിന്റെ കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഗുജറാത്ത് മുഖ്യമന്ത്രി വിമർശിച്ചു. ദൈവത്തിന്റെ കരുണകൊണ്ട് മാത്രമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായത്. ആശുപത്രികളിൽ മതിയായ സൗകര്യങ്ങളില്ലാത്ത മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ തെരുവിൽകിടന്ന് മരിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു

Content : Gujarat CM Vijay Rupani Against Congress