നടി കാജൽ അഗർവാൾ വിവാഹിതയായി

single-img
30 October 2020

പ്രശസ്ത നടി കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ലു ആണ് വരൻ. താര പരിവേഷമൊന്നുമില്ലാതെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹം. മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അതേസമയം ബാച്ചലേറേറ്റ് പാർട്ടി ചിത്രങ്ങൾക്ക് പിന്നാലെ ഹൽദി ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്.

ധാരാളം ആളുകളാണ് നടിക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കുമെന്നും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും ഇൻസ്റ്റഗ്രാമിലൂടെ കാജൽ അഗർവാൾ പറഞ്ഞു.

https://www.instagram.com/p/CG8grmnnUTu/