ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; ഒരു സ്ത്രീയെ തലയറുത്തു കൊലപ്പെടുത്തി; നിരവധി പേര്‍ക്ക് പേർക്ക് കുത്തേറ്റു

single-img
29 October 2020

പ്രവാച്ചകനുമായ് ബന്ധപ്പെട്ട കാർട്ടൂൺ വിവാദത്തെ തുടർന്നുണ്ടായ കൊലപാതകത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും ഇന്ന് ആക്രമണം. ഫ്രാന്‍സിലെ പ്രശസ്ത ന​ഗരമായ നെെസിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ടു പേർ കുത്തേറ്റ് മരിച്ചതായും പോലീസിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഭീകരാക്രമണത്തിൽ നിരവധി പേർക്ക് കുത്തേറ്റിട്ടുണ്ട്. ഈ അക്രമങ്ങള്‍ വ്യക്തമായ ഭീകരാക്രമണമാണെന്ന് സിറ്റി മേയർ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു. നെെസിൽ ന​ഗരത്തിലെ ചർച്ചിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ വ്യക്തിയെ പിടികൂടിയതായും മേയർ ക്രിസ്റ്റീൻ എസ്ട്രോസി അറിയിച്ചു.

അതേസമയം ഫ്രാൻസിലെ ഭീകരവിരുദ്ധ വിഭാ​ഗം അന്വേഷണത്തിന് ഉത്തരവിട്ടതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇപ്പോള്‍ നടന്ന അക്രമണം കാർട്ടൂൺ വിവാദത്തെ തുടർന്നാണോയെന്ന് വ്യക്തമല്ല.