ടെക്നോപാര്‍ക്ക്: മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അനുമതി

single-img
29 October 2020

ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്നും കപട പരിസ്ഥിതി വാദമുയര്‍ത്തി തിരുവനന്തപുരത്തെ വികസനം മുടക്കാന്‍ ശ്രമിച്ച വികസന വിരുദ്ധരുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് ഇതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കുറി അധികാരത്തില്‍ ഏറുമ്പോള്‍ തലസ്ഥാനത്തെ ഐടി മേഖല മുരടിപ്പിന്റെ വക്കിലായിരുന്നു. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫോസിസ് 10000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തങ്ങളുടെ മറ്റൊരു ക്യാമ്പസ് യുഡിഎഫ് സര്‍ക്കാരിന്റെ നിസഹകരണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ ഈ സര്‍ക്കാര്‍ ഐടി മേഖലയുടെ ഉത്തേജനത്തിന് പ്രഥമ പരിഗണനയാണ് നല്‍കിയത്.

ഇതിന്റെ ഭാഗമായി പദ്ധതി ഉപേക്ഷിക്കുന്നതിന്റെ വക്കില്‍ നില്‍ക്കുകയായിരുന്ന ടോറസ് കമ്പനിയെ ഉള്‍പ്പെടെ ചുവപ്പ് നാടകളില്‍ നിന്നും മോചിപ്പിച്ച് കേരളത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും ലോക്ക് ഡൌണ്‍ വന്ന പിന്നാലെ 20 കമ്പനികളെ കൂടി പുതിയതായി എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കും കഴിഞ്ഞിരുന്നു.