ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി ഇ.ഡി. തയ്യാറാക്കിയ അറസ്റ്റ് മെമ്മോയിലെ വിവരങ്ങൾ

single-img
29 October 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ (Sivsankar) അറസ്റ്റ് ചെയ്യാനായി ഇ.ഡി. (Enforcement Directorate)തയ്യാറാക്കിയ അറസ്റ്റ് മെമ്മോയിലെ (arrest memo) വിശദാംശങ്ങൾ പുറത്ത്. അഞ്ച് പേജുള്ള അറസ്റ്റ് ഓർഡറിൽ പത്തൊൻപത് പോയിന്റുകളാണ് ഉള്ളത്. സ്വർണക്കടത്ത് കേസിൽ (gold Smugling Case ) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് ശിവശങ്കർ മൊഴി നൽകി. സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതു. ഒക്ടോബർ പതിനഞ്ചിനാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഇതിൽ നിന്നും സ്വപ്ന ചെയ്ത കുറ്റകൃത്യത്തിൽ ശിവശങ്കറിനുളള പങ്ക് വ്യക്തമാണ്. ഇത് പദവി ദുരുപയോഗം ചെയ്തതിന് തെളിവാണ്. 2019-2020 കാലയളവിൽ 21 തവണയാണ് ഇത്തരത്തിൽ ഇടപാട് നടന്നിട്ടുളളത്. ഇതിലെല്ലാം ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ട്. കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടത്തിന് കൂട്ടുനിന്നതെന്നതിലൂടെ കളളപ്പണ (Money Laundering) ഇടപാടിൽ ശിവശങ്കറും കുറ്റക്കാരനാണ്.

നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയതിന് സരിത് പി.എസ്, സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയുന്ന നിയമപ്രകാരം സെക്ഷൻ 16,17, 18 വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഈ കേസിന്റെ ഇതുവരെയുളള അന്വേഷത്തിൽ നിന്ന് സരിത്ത്.പി.എസ്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളിൽ നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനൽകാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെടുന്നുണ്ടെന്ന് അറസ്റ്റ് മെമ്മോ പറയുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി സ്വപ്നയെ സഹായിക്കാനായി ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയിൽ അല്ലാതിരുന്ന സ്വപ്നയെ നല്ല ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുളളതായി ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. വേണുഗോപാൽ സമർപ്പിച്ച വാട്സാപ്പ് ചാറ്റിൽ സ്വപ്നയുടെ ബാങ്ക്ലോക്കറിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വേണുഗോപാൽ ശിവശങ്കറുമായി പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു

സി.എയുമൊത്തുള്ള സ്വപ്നയുടെ ജോയിന്റ് അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നതായി ശിവശങ്കറിന്റെ പ്രവൃത്തികളിൽനിന്ന് വ്യക്തമാണ്. സി.എയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളിൽ ശിവശങ്കറിന് താൽപര്യമുണ്ടായിരുന്നു. എൻ.ഐ.എ. സ്വപ്നയുടെ ലോക്കറിൽനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കാര്യത്തിൽ ഉൾപ്പെടെയാണിത്. ഒരുപക്ഷെ ഈ പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്.

കേരളത്തിൽ വളരെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച പണംവിനിയോഗിച്ചതിനെ കുറിച്ചും ഒളിപ്പിച്ചുവെച്ചതും അടക്കം അറിയാൻ കൂടുതൽ അന്വേഷണം നടത്തുന്നതിന് ശിവശങ്കറിനെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ, നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ വലിയ അളവിൽ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണവുമായി സഹകരിക്കാൻ നിരവധി അവസരം നൽകിയിരുന്നു. എന്നാൽ നിസ്സഹകരിക്കുന്ന നിലപാടാണ് ശിവശങ്കർ സ്വീകരിച്ചത്. ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയോ വഴിതെറ്റിക്കുന്ന മറുപടികൾ നൽകുകയോ ചെയ്തു. സത്യം പറയാൻ ശിവശങ്കർ തയ്യാറാകുന്നില്ല. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും പി.എം.എൽ.എ. നിയമത്തിലെ സെക്ഷൻ 50 പ്രകാരം വിവിധ വ്യക്തികളിൽനിന്ന് എടുത്ത മൊഴികളുടെയും അടിസ്ഥാനത്തിൽ, ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമ്മോ പറയുന്നു.

Content : Sivasankar Ed arrest memo