ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു

single-img
29 October 2020
Denounces  india

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്നും പ്രവചാകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രങ്ങളെ തള്ളി പറയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് (French President) ഇമ്മാനുവല്‍ മാക്രോണിന്റെ (Emmanuel Macron) പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ. മാക്രോണിനെതിരായ വ്യക്തിപരമായ ആക്രമണം (personal attacks) അന്താരാഷ്ട്ര വ്യവഹാരത്തിന്റെ (international discourse) ഏറ്റവും അടിസ്ഥാന മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് (Violation Of standards) ഇന്ത്യ.

‘അപലപനീയമായ ഭാഷയില്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ വിമര്‍ശനങ്ങളെ തള്ളി (Denounces) കളയുന്നു. അന്താരാഷ്ട്ര മര്യാദകളുടെ അടിസ്ഥാന കാര്യങ്ങള്‍ പൊലും മറന്നുകൊണ്ടുളള പ്രയോഗങ്ങളാണ് നടന്നത്. ക്രൂരമായ ഭീകരാക്രമണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒരു ഫ്രഞ്ച് അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തി. ഒരു കാരണവശാലും ഏത് സാഹചര്യത്തിലും തീവ്രവാദത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്നും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ തളളി കളയില്ലെന്നുമുള്ള മാക്രോണിന്റെ പ്രസ്താവനയാണ് ഇസ്ലാമിക രാജ്യങ്ങളെ ചൊടിപ്പിച്ചത്. മാക്രോണിന്റെ മാനസിക ആരോഗ്യ നില പരിശോധിക്കണമെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ പ്രസ്താവന. ഫ്രഞ്ച് ഉത്പന്നങ്ങല്‍ ബഹിഷ്ക്കരിക്കാനും തുര്‍ക്കി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫ്രാന്‍സ് തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ തിരികെ വിളിച്ചിരുന്നു.

Content : Indian strongly Denounces attacks on French President