സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടോ ബർത്ത്ഡേ പാർട്ടിയോ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് വാടകക്ക്

single-img
29 October 2020
double decker photoshoot

സാധാരണ ബസ് യാത്രകളിൽ നിന്നു വേറിട്ടൊരു യാത്രാസുഖം നൽകുന്നവയാണ് തിരുവന്തപുരത്തെ ഡബിൾ ഡക്കർ ബസുകൾ (double-decker bus). ബസിന്റെ രണ്ടാം നിലയിലിരുന്നുള്ള യാത്ര, അതായത് എരിയൽ വ്യൂവിൽ കാഴ്ചകൾ എല്ലാവരിലും കൗതുകം ഉണർത്തും. എന്നാലിപ്പോൾ പ്രീ വെഡിങ് പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്കും (pre or post wedding photoshoot) ന്യൂജൻ ആഘോഷങ്ങൾക്കും തിരുവന്തപുരം നഗരത്തിൽ കൈകോർത്ത് കെ.എസ്.ആർ.ടിസി (KSRTC)യുടെ ഡബിൽ ഡെക്കർ. കെഎസ്ആർടിസി തന്നെയാണ് ഇത്തരത്തിൽ വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

2021 ജനുവരി 18 വിവാഹമുറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും ഇഞ്ചക്കൽ സ്വദേശിനി ലക്ഷ്മിയും ആണ് രാജപ്രൗഡിയിൽ തലസ്ഥാനനഗരിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. കെഎസ്ആർടിസി ടിക്കറ്റേതര വരുമാന വർധനവിന് വേണ്ടിയാണ് തിരുവനന്തപുരം ജില്ലയിൽ കെഎസ്ആർടിസി പദ്ധതി നടപ്പാക്കുന്നത്. വിവാഹ പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡിങ് ഷൂട്ട്കൾക്കും ബെർത്ത്ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും ബസ്സ് വാടകയ്ക്ക് നൽകും.

എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയിൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഇളവുണ്ടാകുക. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ബസ്സിൻ്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബത്തോടൊപ്പമുള്ള യാത്രക്കുമാണ് അവസരം ലണ്ടനിലെ അഫ്റ്റ്റർ നൂൺ ടീ ബസ്സ് ടൂറിൻ്റെ മാതൃകയിലാണ് കെഎസ്ആർടിസി പദ്ധതി നടപ്പാക്കുന്നത് തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്തു കഴിഞ്ഞു

പദ്ധതി തിരുവനനതപുരത്ത് വിജയകരമായാൽ കോഴിക്കോടും കൊച്ചിയിലും നടപ്പാക്കാനാണ് തീരുമാനമെന്നും കെഎസ്ആർടിസി അറിയിച്ചു

Content : Hire double-decker bus for photoshoots