ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

single-img
29 October 2020

ബിനീഷ് കോടിയേരിയെ (Bineesh Kodiyeri) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) വീണ്ടും ചോദ്യം ചെയ്യുന്നു. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അന്നൊപ് മുഹമ്മദ്.

ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. 11 മണിയോടെയാണ് ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍.

ഇതിനുമുമ്പ് ഈ മാസം ഏഴിനും ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

അനൂപിന് ആറ് ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഇ ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്.

കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തപ്പോഴും അനൂപ് മുഹമ്മദിന് ബൊമ്പനഹള്ളിയില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ ആറ് ലക്ഷം രൂപയേ നല്‍കിയുള്ളുവെന്നായിരുന്നു ബിനീഷിന്റെ മൊഴി. ഈ മൊഴിയില്‍ തന്നെ നിലവില്‍ ഉറച്ച് നില്‍ക്കുകയാണ് ബിനീഷ് കോടിയേരി.

Contyent : ED questions Bineesh Kodiyeri again